ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം തെമ്മാന പാടത്ത് വ്യാപകമായ രീതിയില്‍ മെഡിക്കല്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. ഇരിങ്ങാലക്കുട തന്നെയുള്ള സിഇ ബയോടെക് എന്ന സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യങ്ങളാണ് തൊമ്മാന പാടത്ത് തള്ളിയിരുന്നത്. വേളൂക്കര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉമേഷ്, ഇരിങ്ങാലക്കുട പോലിസും ചേര്‍ന്നാണ് മാലിന്യം തള്ളിയവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചത്.
പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ തൊമ്മാനപാടത്ത് വഴിയരികില്‍ തിങ്കളാഴ്ച്ചയാണ് മെഡിക്കല്‍ മാലിന്യം തള്ളിയ നിലയില്‍ ശ്രദ്ധയില്‍പെട്ടത്. പ്രമേഹത്തിന്റെയും ഹൃദ്രോഹത്തിന്റെയും മരുന്നുകളടക്കം കാലവധി കഴിഞ്ഞ ആയിരകണക്കിന് മരുന്നുകളാണ് ചാക്കിലും മറ്റുമായി റോഡരികില്‍ തള്ളിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: