തിരുവനന്തപുരം : വലിയതുറയില്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ക്ക് പകരം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്തുണ്ടായിരുന്ന ജില്ലാ കളക്ടറോട് വലിയതുറയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ജനറല്‍സെക്രട്ടറി പാപ്പനംകോട് സജി, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് രാജശേഖരന്, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ആര്.എസ്.രാജീവ്, ശ്രീവരാഹം വിജയന് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: