ചാലക്കുടി: സിപിഎം പ്രവര്‍ത്തകര്‍ മേലൂരില്‍ ബിജെപിയുടെ കൊടിയും സ്തൂപവും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി. കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ പ്രകടനത്തിനിടയിലാണ് കൊടിയും മറ്റും നശിപ്പിച്ചത്.
പ്രതിഷേധ പ്രകടനം ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി ഷാജു കോക്കാടന്‍,ജില്ലാ കമ്മിറ്റിയംഗം കെ.എം.സുബ്രഹ്മണ്യന്, കെ.കെ.രവി, കെ.കെ.കുട്ടപ്പന് തുടങ്ങിയവര്‍ സംസാരിച്ചു. അയ്യപ്പദാസ്,അനില്‍,പി.ആര്. രാമദാസ്,ബാബു പുല്ലേലി,പി.ആര്.ഷാജി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കൊടകര: പ്രതിഷേധ പ്രകടനത്തിന്റെ മറവില്‍ സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങളും പരസ്യ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. സീതാറാംയെച്ചൂരിക്കെതിരെയുണ്ടായ കയ്യേറ്റ ശ്രമത്തിനെതിരെ പ്രതിഷേധമെന്ന പേരില്‍ കഴിഞ്ഞ ദിവസം മൂന്നുമുറിയിലും അവിട്ടപ്പിള്ളിയിലും മാര്‍ക്സിസ്റ്റുകാര്‍ അഴിഞ്ഞാടി. ബിജെപി സ്ഥാപക ദിനത്തിനോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളാണ് പോലീസിന്റെ കണ്മുന്പില് നശിപ്പിച്ചത്.
ഈ നടപടിയില്‍ ബിജെപി മറ്റത്തൂര്‍ പഞ്ചായത്ത് സമിതി ശക്തമായി പ്രതിക്ഷേധിച്ചു. പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.ബി.ബിനോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.വി.ഗിനീഷ്,സെക്രട്ടറി ഉണ്ണിക്കുട്ടന് ജില്ലാ സമിതി അംഗം കെ.നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: