കുമളി : ബിജെപിയുടെ കൊടിമരവും ബോര്‍ഡുകളും നശിപ്പിച്ചു. ആനവിലാസം മഹാദേവ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന പാര്‍ട്ടി കൊടിമരവും ദേശീയപാതയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതില്‍ അഭിനന്ദനങ്ങളുമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുമാണ് നശിപ്പിച്ചത്. സി പിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ബി ജെപി നേതാക്കള്‍ പറഞ്ഞു.സിപിഎം ലോക്കല്‍ കമ്മറ്റി നടത്തിയ പ്രകടനത്തോട് അനുബന്ധിച്ചാണ് അക്രമം ഉണ്ടായത്. മുന്‍പും പ്രദേശത്ത് സിപിഎം അക്രമത്തിന് ശ്രമിച്ചിരുന്നതായി ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: