ആധൂനിക സൗകര്യങ്ങളൊരുക്കി ജില്ലാ ആശുപത്രി

Thursday 8 June 2017 9:56 pm IST

പാലക്കാട് : സാധാരണക്കാര്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന ' ആര്‍ദ്രം' പദ്ധതി യാഥാര്‍ഥ്യമാവുന്നതിന് മുന്‍പ് തന്നെ ജില്ലാ ആശുപത്രിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത് പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് ആശ്വാസമായി. ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങാണ് ഇത് സാധ്യമാക്കിയത്. യൂറോളജി വിഭാഗത്തില്‍ മൂത്രാശയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതും ലേസര്‍ ചികിത്സ തുടങ്ങിയതും കീമോതെറാപ്പി ഹുഡ് സ്ഥാപിച്ചതും ഈ കാലയളവിലാണ്. പെരിറ്റോണിയല്‍ ഡയാലിസിസ് ഒ.പി. എല്ലാ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കുന്നുണ്ട്. കംപ്യൂട്ടറൈസ്ഡ് എക്‌സറെ യൂനിറ്റും മാമോഗ്രാഫി സൗകര്യങ്ങളും ധാരാളം പേര്‍ക്ക് ഉപയോഗപ്രദമാവുന്നുണ്ട്. നവീകരിച്ച സ്‌കിന്‍ ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയറില്‍ നല്‍കിയ പരിശീലനം സഹായകമായി. സ്‌ട്രോക്ക് ക്ലിനിക്കും സി.ഒ.പി.ഡി. ക്ലിനിക്കും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കട്ടപിടിച്ച രക്തം അലിയിക്കാനുള്ള ത്രോംബോസിസ് ചികിത്സയും നല്‍കുന്നുണ്ട്. അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒ.പി.ബ്ലോക്ക്, ലേബര്‍ റൂം, മെഡിക്കല്‍ റിക്കോഡ് ലൈബ്രറി എന്നിവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഇവിടെ ലാപ്രോസ്‌കോപ്പി പരിശീലനം നല്‍കുന്നുണ്ട്. കുത്തിവെപ്പ് നിരക്ക് വര്‍ധിച്ചതും മാതൃ-ശിശു മരണ നിരക്ക് വര്‍ധിച്ചതും ശ്രദ്ധേയമായ നേട്ടങ്ങളായി. ആലത്തൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കോട്ടത്തറ ആശുപത്രികളില്‍ ബ്ലഡ് സ്റ്റേ#ാറെജ് യൂനിറ്റുകള്‍ തുടങ്ങി. കോട്ടത്തറ ജി.റ്റി.എസ്.എച്ച്. നൂറ് കിടക്കകളുള്ള ആശുപത്രിയാക്കി. പാലക്കാടിനെ ' പുകയില പരസ്യരഹിത ജില്ല' യായി പ്രഖ്യാപിച്ചതും ഈ കാലയളവിലാണ്, 'പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍' (പി.എം.എസ്.എം.എ)യുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പറമ്പിക്കുളം,അഗളി, തെങ്കര, നെല്ലിയാമ്പതി മേഖലകളില്‍ തുടരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.