കൊച്ചി: സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന് (എസ് ഒ എഫ്) അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിച്ച ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തില്‍ കൊച്ചി സ്വദേശികളായ തെരേസ സുരേഷ്, സംഘമിത്ര എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ഒന്നാം റാങ്ക് സ്വന്തമാക്കി. 25 രാജ്യങ്ങളിലെ 42,800 സ്കൂളുകളില്‍ നിന്ന് 45 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിനി തെരേസയും ഭവന്‍സ് വിദ്യ മന്ദിറിലെ സംഘമിത്രയും അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. ഇരുവര്‍ക്കും സ്വര്‍ണ മെഡലും പ്രശസ്തിപത്രവും സമ്മാനിച്ചു.
2016 -2017 വര്‍ഷത്തില്‍ നടത്തിയ ഒളിമ്പ്യാഡ് പരീക്ഷകളിലെ വിജയികളെ കണ്ടെത്താന്‍ സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഒളിമ്പ്യാഡ് പരീക്ഷകളില്‍ ആദ്യ മൂന്ന് റാങ്ക് നേടിയ സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന് അന്താരഷ്ട്ര ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 177 അവാര്‍ഡുകളാണ് ആകെ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: