വടകരയില്‍ ആര്‍എസ്എസ് കാര്യാലയം തകര്‍ത്തു

Thursday 8 June 2017 10:26 pm IST

വടകര: ആര്‍എസ്എസ് വടകര ജില്ലാ കാര്യാലയം സിപിഎമ്മുകാര്‍ തകര്‍ത്തു. വടകര നാരായണ നഗറിലെ ഹെഡ്‌ഗേവാര്‍ ഭവനു നേരെയാണ് സിപിഎം അക്രമം ഉണ്ടായത്. അക്രമത്തില്‍ കാര്യാലയത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്യാലയത്തിന് അകത്ത് കടന്ന് കണ്ണില്‍ കണ്ടതെല്ലാം സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു. കാര്യാലയത്തിലുണ്ടായിരുന്ന മൂന്ന് ആര്‍എസ്എസ് പ്രവര്‍ ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു (32), നിധീഷ് (27), അനന്തു (27) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. അക്രമികളെ പോലീസെത്തി ലാത്തി വീശി ഓടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അക്രമം. സിപിഎം പ്രതിഷേധ പ്രകടനം കഴിഞ്ഞ് പോകുന്നവരാണ് സംഘടിച്ചെത്തി അക്രമം നടത്തിയത്. റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ഇറക്കിയ മെറ്റല്‍ എടുത്ത് എറിയുകയായിരുന്നു അക്രമികള്‍ ആദ്യം ചെയ്തത്. പിന്നീട് കാര്യാലയത്തിന് അകത്ത് കയറി അക്രമം നടത്തുകയായിരുന്നു. ഈ സമയം ചുരുക്കം ചില പ്രവര്‍ത്തകര്‍ മാത്രമാണ് കാര്യാലയത്തിലുണ്ടായിരുന്നത്. പുതിയാപ്പ്, കുട്ടോത്ത്, കാവില്‍ റോഡ്, പുതുപ്പണം എന്നിവിടങ്ങളിലെ സിപിഎമ്മു കാരാണ് മാരകായുധങ്ങളുമായി കാര്യാലയം ആക്രമിച്ചത്. പോലീസ് നോക്കി നില്‍ക്കെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.