ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ സിപിഎം അക്രമം

Thursday 8 June 2017 10:30 pm IST

ഫറോക്ക്: ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ സിപിഎം അക്രമം. ആര്‍എസ്എസ് ഫറോക്ക് മണ്ഡല്‍ കാര്യവാഹ് കോട്ടായി ജിത്തുരാജ് (32) ന് നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് അക്രമം. അമ്പലങ്ങാടി പുറ്റെക്കാട് റോഡില്‍ വെച്ചായിരുന്നു അക്രമം. അനധികൃത മദ്യ വില്‍പ്പനയെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. സിപിഎമ്മുകാരനായ പാറപ്പുറം പ്രകാശനാണ് അക്രമം നടത്തിയതെന്ന് ജിത്തുരാജന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.