തിരുവനന്തപുരം: കൊല്ലത്ത് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കേസെടുത്തു.
പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
കൊല്ലം ജില്ലാ കളക്ടര്‍, സിറ്റി പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് എന്നിവരോടാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: