ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറിനു നിവേദനം നല്കി.
ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്കു കീഴില്‍ സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന 188 പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 1449.59 കോടി രൂപയാണ് വേണ്ടതെന്ന്് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 50 – 50 എന്ന അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. 500 കോടിയെങ്കിലും കേന്ദ്ര വിഹിതമായി ലഭിക്കാതെ പദ്ധതി പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതിയാണെന്ന് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയതായും മാത്യു ടി. തോമസ് പറഞ്ഞു.
കേന്ദ്ര ജല കമ്മിഷന് ചീഫ് എന്‍ജിനീയര്‍ ജെ. ചന്ദ്രശേഖര്‍ അയ്യരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പമ്പ നദീ സംരക്ഷണത്തിനുള്ള പദ്ധതി രേഖ തയാറാക്കി കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതിക്ക് കത്തു നല്‍കിയതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: