ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ധവാന്-രോഹിത് സഖ്യം ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച സഖ്യമെന്ന റെക്കോര്‍ഡാണ് ധവാന്-രോഹിത് സഖ്യം സ്വന്തമാക്കിയത്.
ഏഴ് ഇന്നിങ്സുകളില്‍ 93.71 റണ്‍സ് ശരാശരിയില്‍ 656 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവരെ അടിച്ചുകൂട്ടിയത്. ഇതില്‍ നാല് സെഞ്ചുറി കൂട്ടുകെട്ടുകളും രണ്ട് അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടുകളും ഉള്‍പ്പെട്ടുന്നു.
2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായിരുന്നു ധവാനും രോഹിത്തും. 2002-2006 കാലയളവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ 635 റണ്‍സടിച്ചിട്ടുള്ള ശിവ്നാരായണ്‍ ചന്ദര്‍പോള്‍-ക്രിസ് ഗെയ്ല് സഖ്യത്തിന്റെ റെക്കോര്‍ഡാണ് ധവാന്-രോഹിത് സഖ്യം ഇന്നലെ മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: