കൊട്ടിയൂരില്‍ ഭക്തജന പ്രവാഹം

Thursday 8 June 2017 11:22 pm IST

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന് ഭക്തജന പ്രവാഹം. ബുധനാഴ്ച അര്‍ധരാത്രിയോടെ ഭണ്ഡാരങ്ങള്‍ അക്കരെ സന്നിധിയിലെത്തിയതോടെ സ്ത്രീ ഭക്തര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക ലക്ഷങ്ങള്‍ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. മുന്‍ വര്‍ഷം അത്തം നാളിലെ ആയിരംകുടത്തോടെ നിര്‍ത്തി വെച്ച ഉത്സവ ചടങ്ങോടെയാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ ആരംഭിച്ചത്. ഉച്ചയ്ക്കു മുമ്പായി ശീവേലിയും പന്തീരടി പൂജയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് പുലര്‍ച്ചെ മുതല്‍ പ്രസാദം വാങ്ങാനായി മണിക്കൂറോളം ക്യു നിന്നത്. കനത്ത വെയില്‍ ആയതിനെ തുടര്‍ന്ന് ദേവസ്വം ഏര്‍പ്പെടുത്തിയ കുടിവെള്ളം ഭക്തര്‍ക്ക് ആശ്വാസമായി.വരും ദിവസങ്ങളില്‍ വന്‍ ഭക്ത ജനതിരക്കാണ് അനുഭവപ്പെടുക.അക്കരെ സന്നിധാനത്തെ ഡോക്ടര്‍മാരുടെ സേവനം ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.