തലശ്ശേരി: കൊളശ്ശേരി മഠത്തുംഭാഗത്തെ ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ മനോജിന്റെ വീടിന് നേരെ സിപിഎം അക്രമം. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അക്രമം നടത്തിയത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. 2008ല്‍ പാറക്കെട്ടിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ലോറി ക്ലീനര്‍ നിഖിലിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷിയാണ് മനോജ്. കഴിഞ്ഞ ദിവസം ഈ കേസില്‍ കോടതിയില്‍ മനോജ് മൊഴിനല്‍കിയിരുന്നു. ധര്‍മ്മടം പോലീസ് കേസെടുത്ത് മനോജിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: