തലശ്ശേരി: കഴിഞ്ഞ ദിവസം കോടിയേരി പാറാല്‍, ടെമ്പിള്‍ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ന്യൂമാഹി, തലശ്ശേരി പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാറാലിലെ ബിഎംഎസ് പ്രവര്ത്തകന് രാധാകൃഷ്ന്റെ കട ബോംബെറിഞ്ഞ് തകര്‍ത്തതിലും ടെമ്പിള്‍ ഗേറ്റിലെ ബിജെപി പ്രവര്ത്തകന് വിനോദിന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞതുമുള്പ്പെടെയുള്ള സംഭവങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പോലീസ് ഇന്നലെയും റെയ്ഡ് നടത്തി. ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളില്‍ നിന്ന് നാല് ബോംബുകള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: