ഇരിട്ടി: ഇരിട്ടി പോലീസ് സബ്ഡിവിഷനില്‍ സ്കൂള്‍ പരിസരത്ത് പോലീസ് നടത്തിയ റെയ്ഡില്‍ എട്ട് കടകളില്‍ നിന്നും ലഹരിഉത്പ്പന്നങ്ങളും നിരോധിത പുയില ഉത്പ്പന്നങ്ങളും ബീഡിയും സിഗരറ്റും പിടികൂടി. എട്ട് കടയുടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉളിക്കല്‍, കേളകം, മുഴക്കുന്ന്, ഇരിട്ടി, ഇരിക്കൂര്‍, പേരാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് ദൂര പരിധി ലംഘിച്ച് സ്കൂള്‍ പരിസരത്ത് ലഹരി ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ചത്. സ്കൂള്‍ തുറന്നതോടെ സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: