മട്ടന്നൂര്‍: ലക്ഷങ്ങളുടെ കുഴല്‍പ്പണവുമായി മട്ടന്നൂരില്‍ ഒരാള്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി കിഴക്കോത്ത് മഠത്തില്‍വീട്ടില്‍ എം.ആദില്‍ മിധിലാജി(19)നെയാണ് 2,84,500 രൂപയുമായി പിടികൂടിയത്. ബുധനാഴ്ച രാത്രി മട്ടന്നൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്തിയത്. 500, 2000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കഴിഞ്ഞദിവസം ഇരിക്കൂറില്‍ നിന്നും വന്‍ കുഴല്‍പ്പണം പിടികൂടിയിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും കുഴല്‍പ്പണം വ്യാപകമായി ഒഴുകുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. പിടിയിലായ യുവാവിനെ മട്ടന്നൂര്കോടതിയില് ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: