മദ്യനയം രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍: കുമ്മനം

Thursday 8 June 2017 6:24 pm IST

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ് മദ്യമുതലാളിമാരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലയാളികളെ മദ്യത്തില്‍ മയക്കിക്കിടത്താനുള്ള നയമാണ് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കാനുള്ള പ്രകടനപത്രികയിലെ പ്രഖ്യാപനം കാറ്റില്‍ പറത്തുന്നതാണ് പുതിയനയം. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമായിരുന്ന മദ്യലഭ്യത ഇപ്പോള്‍ സാര്‍വ്വത്രികമാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. ത്രീസ്റ്റാറില്‍ വിദേശമദ്യം മാത്രമല്ല കള്ളും നല്‍കുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്. പൂട്ടിയ ബാറുകള്‍ മുഴുവന്‍ അതത് താലൂക്കില്‍ ലൈസന്‍സുകള്‍ നല്‍കാനും നിശ്ചയിച്ചത് അപലപനീയമാണ്, കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.