വടകര ജില്ലാ കാര്യാലയം സിപിഎമ്മുകാര്‍ ആക്രമിച്ചു

Friday 9 June 2017 12:04 am IST

വടകര: ആര്‍എസ്എസ് വടകര ജില്ലാ കാര്യാലയത്തിനു നേരെ സിപിഎം അക്രമം. വടകര നാരായണ നഗറിലെ ഹെഡ്‌ഗേവാര്‍ ഭവനു നേരെയാണ് സിപിഎം അക്രമം ഉണ്ടായത്. അക്രമത്തില്‍ കാര്യാലയത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്യാലയത്തിന് അകത്ത് കയറിയ സിപിഎമ്മുകാര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. കാര്യാലയത്തിലുണ്ടായിരുന്ന മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു (32), നിധീഷ് (27), അനന്തു (27) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. അക്രമികളെ പോലീസെത്തി ലാത്തി വീശി ഓടിക്കുകയായിരുന്നു. സിപിഎം പ്രതിഷേധ പ്രകടനം കഴിഞ്ഞ് പോകുന്നവരാണ് സംഘടിച്ചെത്തി അക്രമം നടത്തിയത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി ഓഫീസുകള്‍ക്ക് നേരെയും സിപിഎം അക്രമം ഉണ്ടായി. ബിജെപി, ബിഎംഎസ് കൊടിമരങ്ങളും പ്രചരണ ബോര്‍ഡുകളും വ്യാപകമായി തകര്‍ത്തു. ബിജെപി ചെറുവണ്ണൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ്, മണക്കടവ് ബൂത്ത് കമ്മിറ്റി ഓഫീസ്, വടകര മണ്ഡലം കമ്മിറ്റി ഓഫീസ് എന്നിവയ്ക്ക് നേരെയാണ് അക്രമമുണ്ടായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.