ദുബായ്: ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ് വിലക്കേര്‍പ്പെടുത്തി. ഖത്തര്‍ എയര്‍ലൈന്‍സിനു മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയത്. ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന് വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും.
അതിനിടെ, ഖത്തറുമായുളള തപാല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവച്ചു. അതേസമയം വിദേശനയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
ഖത്തറിലെ പ്രതിസന്ധി പ്രതിഹരിക്കുന്നതിനായുള്ള ഉന്നതതല ചര്‍ച്ചകള്‍ തുടരുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ ചര്‍ച്ച നടത്തി.
ഖത്തര്‍ അമീറുമായും ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. സൗദിയിലേയും യുഎഇയിലെയും ചര്‍ചകള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി ദോഹയിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ഥിതിഗതികള്‍ ഖത്തര്‍ അമീറുമായി ചര്‍ച്ച ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: