നല്ല മദ്യം ലഭ്യമാക്കുമെന്ന് മന്ത്രി

Friday 9 June 2017 11:34 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷമില്ലാത്ത നല്ല മദ്യം ലഭ്യമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യ നിരോധനം നിലവില്‍ വന്നിട്ടും സംസ്ഥാനത്തെ മദ്യഉപഭോഗം കുറഞ്ഞില്ല. വിഷമില്ലാത്ത മദ്യം ലഭ്യമാക്കുക എന്നതാണ് എല്‍.ഡി. എഫ് നയം. ഇതിനായി ബാറുകളിലും മറ്റുമുള്ള പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകും. കോടതി വിധി അംഗീകരിക്കുന്നുവെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. മദ്യ നിരോധനംമൂലം ലഹരി വസ്തുകളുടെ ഉപയോഗം കൂടി. മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യനയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണ്. ബാര്‍ ഉടമകള്‍ക്കു വേണ്ടിയുള്ള നിലപാടല്ല സര്‍ക്കാരിന്റേതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.