കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പരക്കെ ആക്രമണം. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം വന്‍ ആക്രമങ്ങളാണ് നടത്തിയത്.
പ്രതിഷേധ പ്രകടനത്തിനിടെ ഫോട്ടയെടുക്കാനെത്തിയ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രഫര്‍ എ. സനേഷിന്റെ ക്യാമറ തല്ലിത്തകര്‍ത്തു. കേരള ഭൂഷണം ഫോട്ടോഗ്രഫര്‍ ശ്രീജേഷിനെ മര്‍ദ്ദിച്ചു ക്യാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു മാറ്റി.
മാധ്യമം ഫോട്ടോഗ്രഫര്‍ അഭിജിത്തിനെയും സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു. പ്രകടനക്കാര്‍ ഓട്ടോഡ്രൈവറെ കയ്യേറ്റം ചെയ്യുന്ന പടമെടുത്തതാണു പ്രകോപനമായത്. ഹര്‍ത്താലിന്റെ മറവില്‍ സിപിഎമ്മുകാര്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക ആക്രമണങ്ങളാണ് അഴിച്ചുവിട്ടുകൊണിടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: