തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ മദ്യനയത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സര്‍ക്കാരിന്റെ പുതിയ നയം മലയാളിയുടെ മദ്യാസക്തി വര്‍ദ്ധിപ്പിക്കും. ഈ തീരുമാനം കേരളത്തെ പിന്നോട്ടടിക്കുമെന്നും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് നല്കിയ പ്രഹരമാണിതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം പരക്കെ കേരളത്തില്‍ അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണിത്.
എല്‍ഡിഎഫ് നേതാക്കന്മാര് ബാര്‍മുതലാളിമാരുമായി ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ അക്രമം നടന്നതായി സിപിഎം കള്ളപ്രചാരം നടത്തുന്നുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: