കൊട്ടാരക്കര: ടിസി വാങ്ങാന്‍പോയ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ സദാനന്ദപുരം ഇരണൂര്‍ വൈശാഖില്‍ അക്ഷയ് (17) നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ടിസി വാങ്ങാന്‍ സദാനന്ദപുരം സ്കൂളിലെത്തിയ അക്ഷയിനെ സ്കൂളിലെ എസ്എഫ്ഐക്കാരും പുറത്ത് നിന്നെത്തിയ ഡിവൈഎഫ്—ഐ നേതാവിന്റെയും നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന അക്ഷയ് പറഞ്ഞു. ദേഹത്തും മുഖത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. വീണതിനെ തുടര്‍ന്ന് കൈ ഒടിഞ്ഞ് ചികിത്സയിലായിരുന്ന അക്ഷയിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ജംഗ്ഷനിലെ ബിജെപിയുടെ കൊടിമരവും ബോര്‍ഡുകളും തല്ലിതകര്‍ത്തിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: