ചാത്തന്നൂര്‍: നെടുങ്ങോലത്ത് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. നെടുങ്ങോലം ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം എംഎല്‍എ ജംഗ്ഷനിലെത്തിയപ്പോള് അവിടെ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡും നശിപ്പിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചും അക്രമം നടത്തിയുമായിരുന്നു പ്രകടനം.
പത്തനാപുരം: സിപിഎം, ഡിവൈഎഫ്ഐ ഫ്രവര്ത്തകര് ബിജെപിയുടെ കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. കഴിഞ്ഞദിവസം കുന്നിക്കോട് നടന്ന പ്രകടനത്തിനിടെയാണ് കൊടിമരങ്ങള്‍ തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കുന്നിക്കോട് പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: