ന്യുയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 100 കായികതാരങ്ങളുടെ പട്ടിക ‘ഫോബ്സ്’ മാഗസിന് പുറത്തുവിട്ടു. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം വിരാട് കോഹ്ലി മാത്രമാണ്. 89-ാം സ്ഥാനത്തുളള കോഹ്ലിയുടെ പ്രതിഫലം 22 ദശലക്ഷം ഡോളറാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുളള ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിഫലം 93 ദശലക്ഷം ഡോളറും. കഴിഞ്ഞവര്‍ഷം ദേശീയ ടൂര്‍ണമെന്റുകളിലെ കോഹ്ലിയുടെ പ്രതിഫലം ഒരു ദശലക്ഷം ഡോളറായിരുന്നു. ഐപിഎല്ലിലാകട്ടെ 2.3 ദശലക്ഷം ഡോളറായിരുന്നു കോഹ്ലിയുടെ മാച്ച് ഫീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: