കണ്ണൂര്‍: ഒരു വാര്‍ത്താമാധ്യമമെന്ന നിലയില്‍ ജന്മഭൂമിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല വൈസ്ചാന്സിലര് ജി.ഗോപകുമാര്‍ പറഞ്ഞു. വാര്‍ത്തകളുടെ തള്ളിച്ചയില്‍ പൊസിറ്റീവായ വാര്‍ത്തകള്‍ തള്ളിപ്പോകുന്ന സാഹചര്യമുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനുള്ള ജന്മഭൂമിയുടെ ഇത്തരം പരിപാടികള്‍ പുരോഗമനപരമായ കാഴചപ്പാടിന്റെ ഭാഗമാണ്. നാം കാളവണ്ടിയുഗത്തിലല്ല ഇപ്പോള്‍ ജീവിക്കുന്നത്. എല്ലാ മേഖലയിലും നാം പുരോഗമനത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസ മേഖലയിലെ ആഗോളവല്‍ക്കരണം നിരവധി അവസരങ്ങളാണ് നമുക്ക് മുന്നിലേക്കെത്തിച്ചത്. ഇന്ന് എല്ലാ മേഖലയിലും നമുക്ക് ആഗോള സഹകരണം കാണാന്‍ സാധിക്കും. എല്ലാവര്ക്കും അവരവരുടെ ഇച്ഛാനുസരണം വളരാനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഒരു കാലഘട്ടത്തില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഇത്തരം സാഹചര്യമുണ്ടായിരുന്നുള്ളു. പുരോഗതിയിലുള്ള മുന്നേറ്റത്തിന് ആരോഗ്യ, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ പുരോഗതി കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: