പെരുമ്പാമ്പിനൊപ്പം കിടന്നൊരു ഫോട്ടോ

Friday 9 June 2017 5:54 pm IST

സിഡ്‌നി: മൃഗങ്ങൾക്ക് സമീപം അഭ്യാസങ്ങൾ കാണിക്കുന്ന നിരവധി വിരുതന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഈ ഓസ്ട്രേലിയൻ യുവാവും ഉൾപ്പെടുമെന്നതിൽ സംശയമില്ല. തന്നെക്കാളും വലിപ്പമുള്ള പെരുമ്പാമ്പിന്റെ സമീപം കിടന്നാണ് മാത്യൂ ബാഗർ എന്ന യുവാവ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. തന്റെ കാമുകി ട്രേയ്സിക്കൊപ്പം രാത്രിയിൽ യാത്ര ചെയ്യവെ വാഹനത്തിന് മുൻപിൽ എന്തോ സംഗതി ഇഴഞ്ഞു പോകുന്നത് മാത്യൂ കാണാനിടയായി. ഉടൻ തന്നെ കാർ പതുക്കെയാക്കി സൂക്ഷമതയോടെ നോക്കിയപ്പോഴാണ് മനസിലായത് തങ്ങൾ കാണുന്നത് ഓസ്ട്രേലിയയിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന 'പിൽബറ റോക്ക് ഒലീവ് ഇനത്തിൽപ്പെട്ട പെരുമ്പാമ്പാണെന്ന്. പിന്നെ കാറിൽ നിന്നും ഇരുവരും ചാടിയിറങ്ങി പാമ്പിന്റെ കുറെ ഫോട്ടോസ് പകർത്തി. ഇതിനിടയിലാണ് തന്നെക്കാൾ നീളമുള്ള പാമ്പിനു സമീപത്ത് കിടന്നുകൊണ്ട് ഒരു ഫോട്ടോ എടുക്കണമെന്ന് മാത്യൂ ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഗ്രേയ്സി ഫോട്ടോ എടുക്കുകയും ചെയ്തു. എന്തായാലും നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഈ ചിത്രത്തിന് വൻ ലൈക്കുകളും കമന്റുകളുമാണ് മാത്യുവിന് ലഭിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.