ലഘു ഉദ്യോഗ് ഭാരതി പ്രവര്‍ത്തന ശിബിരം

Friday 9 June 2017 6:55 pm IST

കോഴിക്കോട്: ചെറുകിട വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ലഘു ഉദ്യോഗ് ഭാരതിയുടെ പ്രവര്‍ത്തന ശിബിരം ഈ മാസം 11ന് രാവിലെ 9ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഘടനാ ദേശീയ പ്രസിഡന്റ് ഒ.പി. മിത്തല്‍, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രകാശ് ചന്ദ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പ്രവര്‍ത്തക സമിതിയംഗം എന്‍.കെ. വിനോദ്, സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണന്‍, വിജയന്‍ മേനോക്കി, അജയകുമാര്‍, കെ.പി. വേലായുധന്‍, കെ. യോഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.