ഇരിട്ടി: അനധികൃത പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനായി ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗം വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായ പരിശോധന നടത്തി. ഇരിട്ടി ബസ് സ്റ്റാന്റ്, മേലെ സ്റ്റാന്റ്, ടൗണ്‍, പയഞ്ചേരിമുക്ക് പ്രദേശങ്ങളില്‍ 50 ഓളം കടകളില്‍ പരിശോധന നടത്തിയതില്‍ അനധികൃതമായി വില്‍പ്പനക്കായി സ്റ്റോക്ക് ചെയ്ത 120 കിലോയോളം വരുന്ന പ്ലാസ്റ്റിക് നോണ്‍ വൂവണ്‍ ക്യാരി ബേഗുകള്‍ പിടിച്ചെടുത്തു. സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുന്നതിനായി നോട്ടീസ് നല്കി .
മുന്‍പ് നടത്തിയ പരിശോധനയില്‍ അനധികൃത പ്ലാസ്റ്റിക്കുകള്‍ വില്‍പ്പനക്ക് വെച്ച സ്ഥാപനങ്ങളില്‍ നിന്നും 500 രൂപ മുതല്‍ 5000 രൂപ വരെയുള്ള പിഴയീടാക്കി. പരിശോധ തുടരുമെന്നും കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: