പയ്യന്നൂര്‍: ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ് അക്രമിച്ച് തകര്‍ത്ത സിപിഎം നടപടിയില്‍ ബിഎംഎസ് പയ്യന്നൂര്‍ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ചേരിതിരിവിനുമിടയില് ട്രേഡ് യൂണിയനുകളെ വലിച്ചിഴക്കുന്നത് നിര്ഭഗ്യകരമാണെന്നും ഇത്തരം ആക്രമണ സംഭവങ്ങള്‍ രാജ്യത്ത് ഉയര്‍ന്ന് വരുന്ന ട്രേഡ് യൂണിയനുകളുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കുവെന്നും സംഭവത്തില്‍ പൊതുസമൂഹം ശക്തമായി അപലപിക്കണമെന്നും അക്രമകാരികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.മണിരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.ഗണേശന്, പി.പി.സുമേഷ്, വി.എ.നാരായണന്, പ.സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: