കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുണണി പ്രവേശനമുണ്ടാമെന്ന സൂചന നല്കി കേരളാകോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്മാന് സി. എഫ്. തോമസ് എംഎല്‍എ. ഏത് മുന്നണി എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പാര്‍ട്ടി ഒറ്റയ്ക്ക് നില്ക്കാന് ചരല്‍ക്കുന്നില്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. 13ന് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. സി. എഫ്. തോമസിന്റെ വാക്കുകള്‍ തള്ളാതെയായിരുന്നു പാര്‍ട്ടി ചെയര്മാന് കെ എം മാണിയുടെ പ്രതികരണം.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണ തേടിയതിന് ശേഷം ആദ്യമായാണ് ജില്ലയിലെ നേതാക്കളുടെ സമ്പൂര്‍ണ്ണ യോഗം വിളിച്ചുചേര്‍ത്തത്. നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: