വീടുകയറി ആക്രമിച്ചു

Friday 9 June 2017 9:29 pm IST

ഏറ്റുമാനൂര്‍: കഞ്ചാവ് ലോബിയെകുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് ഏറ്റുമാനൂര്‍ വള്ളിക്കാട് ഉദയഗിരി റസിഡന്റസ് അസോസിയേഷന്‍ സെക്രട്ടറി കെ.ജെ. ബാബുവിന്റെ വീട്ടില്‍ കയറി ആക്രമണം. റസിഡന്റസ് അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നു കഞ്ചാവു വില്‍പനക്കാരനെ പിടികൂടിയിരുന്നു. ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയ ആളാണ് ആക്രമണം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപെട്ടു. മൊബൈല്‍ ഫോണ്‍, ഒന്നരയടി നീളമുള്ള കത്തി എന്നിവ കണ്ടടുത്തു .കഞ്ചാവു സംഘങ്ങള്‍ ഭീഷണി മുഴക്കുന്നത് പതിവാണന്നും പോലീസ്, എക്‌സൈസ് സംഘങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.