ചാലക്കുടി: തുമ്പൂര്‍മുഴിയില്‍ വിനോദ യാത്രക്കെത്തിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.ഇരിഞ്ഞാലക്കുട തൊമ്മാന മേനാച്ചേരി സെബാസ്റ്റ്യന്‍ മകന് ബ്രൈറ്റ്(19)ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 6 പേരടങ്ങുന്ന സംഘം മൂന്ന് ബൈക്കിലാണ് തുമ്പൂര്‍മുഴിയില്‍ എത്തിയ്ത.സഹപാഠികളോടൊപ്പം ചാലക്കുടി പുഴയില്‍ കൂട്ടുകാരൊടൊപ്പം കുളിക്കുവാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
ഉടനെ തന്നെ കൂട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് തുമ്പൂര്‍മുഴിയിലെ ഗാര്‍ഡുമാരും മറ്റും നടത്തിയ രക്ഷപ്രവര്‍ത്തനത്തെ തുടര്‍ന്ന് സമീപത്തെ കുഴിയില്‍ നിന്ന് ബ്രൈറ്റിനെ കണ്ടെത്തുകയായിരുന്നു.ഉടനെ തന്നെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്ന വഴിയില്‍ മരിക്കുകായിയരുന്നു. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബ്രൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: