കറുകച്ചാല്‍: മഴക്കാലരോഗങ്ങള്‍ തടയാനായി പ്രത്യേക കര്‍മ്മ പദ്ധതിയുമായി പഞ്ചായത്ത്. 15നു മുമ്പായി എല്ലാ വാര്‍ഡിലും വാര്‍ഡ് തല സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ പരിപാടികള്‍ക്ക് രൂപം നല്‍കും. 18ന് ഫ്രൈഡേ ആചരിക്കാനും തീരുമാനിച്ചു. എല്ലാ വീടുകളിലും ശുചിത്വ സ്കാഡുകള്‍ സഞ്ചരിച്ച് ബോധവല്‍ക്കരണ രൂപീകരണവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കറുമാര്‍, വാര്‍ഡ് തല ശുചിത്വ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍, കുടുംബശ്രീ, സിഡിഎസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: