ബൈക്കില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

Friday 9 June 2017 9:41 pm IST

ചി്റ്റൂര്‍:ബൈക്കില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. ചിറ്റൂര്‍ കൊളുപറമ്പ് പുളിയോട് വീട്ടില്‍ ശ്രീധരന്റെ ഭാര്യ സജിത(38) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറിന് നെഹ്്‌റുഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു അപകടം. പൊള്ളാച്ചിയില്‍ ജോലിചെയ്യുന്ന സജിത കമ്പനിയുടെ വാഹനത്തില്‍ കയറുന്നതിനായി ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം.മഴപെയ്തതിനെ തുടര്‍ന്ന്്് കുടനിവര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട്് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിതയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മക്കള്‍: വിഷ്ണുപ്രിയ, ഹരീഷ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.