ക്ഷേത്രത്തിനു നേരെ കല്ലേറ് നിരവധി പേര്‍ക്ക് പരിക്ക്

Friday 9 June 2017 9:43 pm IST

ഡിവൈഎഫ്‌ഐ അക്രമം ആസൂത്രിതം പോലീസുകാരനും കല്ലേറില്‍ പരിക്ക്

ക്ഷേത്രകവാടത്തില്‍ കൊടി സ്ഥാപിക്കാനെത്തിയ ഡിവൈഎഫ്‌ഐക്കാരെ പോലീസ് തടഞ്ഞപ്പോള്‍

ആലപ്പുഴ: വര്‍ഗ്ഗീയ കലാപത്തിന് ഒരുവിഭാഗം ഡിവൈഎഫ്‌ഐക്കാരുടെ ആസൂത്രിത ശ്രമം. തോണ്ടന്‍കുളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തിനു നേരെ പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ കല്ലെറിഞ്ഞു. പോലീസുകാരുള്‍പ്പെടെ നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. ബിഎംഎസിന്റെ തൊഴിലാളി ഓഫീസ് കത്തിച്ചു.
ക്ഷേത്രത്തിലെത്തിയെ സന്ദീപ്, സുജിത്ത്, കുമാര്‍, പോലീസുകാരന്‍ അരുണ്‍ എന്നിവര്‍ക്കാണ് കല്ലേറില്‍ സാരമായി പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്‌ഐയുടെ കൊടിയുമായി എത്തിയവരില്‍ ഭൂരിഭാഗവും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ക്ഷേത്രത്തിനു നേരെയുള്ള അക്രമം നഗരത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ഡിവൈഎഫ്‌ഐയുടെ ഒരുവിഭാഗത്തിന്റെ ആസൂത്രിത ശ്രമമായിരുന്നു. പോലീസും ഭക്തജനങ്ങളും സംയമനം പാലിച്ചതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
ഇന്നലെ സന്ധ്യയോടെയാണ് ഡിവൈഎഫ്‌ഐ നേതാവ് ഷാനവാസിന്‍രെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ ക്ഷേത്രത്തിനു മുന്നില്‍ സംഘടനയുടെ കൊടി നാട്ടാന്‍ ശ്രമിച്ചത്.
ക്ഷേത്രത്തിനു മുന്നില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കൊടികളില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്തജനങ്ങള്‍ എതിര്‍ത്തെങ്കിലും ഡിവൈഎഫ്‌ഐക്കാര്‍ വഴങ്ങിയില്ല. ഭക്തജനങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.
ഡിവൈഎഫ്‌ഐക്കാരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൊടി നാട്ടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അനുവദിക്കില്ലെന്ന് പോലീസും നിലപാടെടുത്തു. ഇതിനിടെ നിരവധി ഭക്തജനങ്ങളും തടിച്ചുകൂടി. പോലീസ് ശക്തമായ നിലപാട് എടുത്തതോടെയാണ് ഡിവൈഎഫ്‌ഐക്കാര്‍ ക്ഷേത്രത്തിനു നേരെ കല്ലേറ് നടത്തിയത്.
മടങ്ങിപ്പോകും വഴി തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തുള്ള ബിഎംഎസിന്റെ തൊഴിലാളി ഓഫീസും ഇവര്‍ തകര്‍ത്തു. ക്ഷേത്രത്തിനു മുന്‍വശം ഡിവൈഎഫ്‌ഐയുടെ കൊടി സ്ഥാപിക്കുമെന്നും എതിര്‍ക്കുന്ന പോലീസുകാരെ കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഡിവൈഎഫ്‌ഐ സംഘം മടങ്ങിയത്.
പ്രദേശത്ത് വന്‍ പോലീസ് സംഘ് ക്യാമ്പു ചെയ്യുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.