ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്തു

Friday 9 June 2017 9:49 pm IST

  ചെറുതോണി: ജില്ലാ പഞ്ചായത്ത് കമ്മറ്റിയില്‍ മെമ്പര്‍മാര്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. അക്രമത്തെത്തുടര്‍ന്ന് സെക്രട്ടറി ഷാജി പി.കുര്യന്‍ കമ്മറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ മുഖ്യമന്ത്രിയുമായിട്ടുള്ള വീഡിയോ കോണ്‍ഫ്രന്‍സിന് ശേഷമാണ് കമ്മറ്റി ആരംഭിച്ചത്. കഴിഞ്ഞ കമ്മറ്റിയില്‍ എസ്.സി/എസ്.ടി വിദ്യാര്‍ഥികളെ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. അര്‍ഹതയില്ലാത്ത കുട്ടികളെ ലിസറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ഒരുഭരണകക്ഷി മെമ്പറുടെ അപേക്ഷ പരിഗണിക്കാത്തതാണ് തര്‍ക്കത്തിന് കാരണം. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് ഭരണകക്ഷിയിലെ രണ്ട് മെമ്പര്‍മാര്‍ സെക്രട്ടറിക്ക് നേരെ കൈയോങ്ങുകയും അസഭ്യം പറയുകയുമായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ക്വാളിറ്റി നോക്കാതെ ബില്ല് നല്‍കണമെന്നും ടെന്‍ഡര്‍ ചെയ്യാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുമുള്ള മെമ്പര്‍മാരുടെ ആവശ്യം പരിഗണിക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് സെക്രട്ടറി പറഞ്ഞു. സെക്രട്ടറി ഇറങ്ങിപോയതിന് ശേഷം വീണ്ടും കമ്മറ്റി ചേര്‍ന്ന് സെക്രട്ടറിയെ മാറ്റണമെന്നാവശശ ്യപ്പെട്ട് കമ്മറ്റിയില്‍ തീരുമാനം പാസാക്കി. ഈ തീരുമാനത്തില്‍ പതിനാറില്‍ പന്ത്രണ്ട് പേര്‍ ഒപ്പിട്ടു. യോഗത്തിന് ശേഷം സെക്രട്ടറിയോട് അവധിയെടുക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാല്‍ അവധിയെടുക്കാന്‍ തയ്യാറല്ലെന്നും തന്നെ നിയമിച്ചത് സര്‍ക്കാരാണെന്നും സെക്രട്ടറി പറഞ്ഞു. ജില്ലാ പഞ്ചായത്ത് കമ്മറ്റിയില്‍ നടന്ന കയ്യാങ്കളിയെ സംബന്ധിച്ചും അഴിമതികളെ സംബന്ധിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് സെക്രട്ടറി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.