രണ്ട് കേസുകളിലായി കഞ്ചാവുമായി ആറ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Friday 9 June 2017 9:50 pm IST

  കുമളി: പരിശോധനയ്ക്കിടെ കമ്പംമെട്ട്, കുമളി ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് കഞ്ചാവുമായി ആറ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കുമളിയില്‍ നാലും കമ്പംമെട്ട് രണ്ടും വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. കരുനാഗപ്പളളി സ്വദേശികളായ ബിനു(24), പ്രേംജിത്ത്(24), മുല്ലപ്പളളില്‍ ശ്രീജിത്ത്(21), അര്‍ജ്ജുന്‍(24) എന്നിവരാണ് 130 ഗ്രാം കഞ്ചാവുമായി കുമളിയില്‍ പിടിയിലായത്. തമിഴ്‌നാട് ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാല്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിയ കഞ്ചാവ് സ്വന്തം ഉപയോഗത്തിനാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജി, ഉദ്യോഗസ്ഥരായ കൃഷ്ണകുമാര്‍, സതീഷ്‌കുമാര്‍, ഷാഫി അരവിന്ദാക്ഷന്‍, രാജ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. നെടുങ്കണ്ടം: കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍. കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ ഇന്നലെ പുലര്‍ച്ച 2.30ന് കാറില്‍ കഞ്ചാവുമായെത്തിയ സംഘമാണ് എക്‌സൈസിന്റെ വാഹനപരിശോധനയില്‍ പിടിയിലായത്. പ്രതികളില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായ ഷൈന്‍(19), കോഴിക്കോട് സ്വദേശി ബികോം വിദ്യാര്‍ത്ഥിയായ അക്ഷയ്(20) എന്നിവരെയാണ് പിടികൂടിയത്. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി വരുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.