മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; ഓഫീസ് അടിച്ച് തകര്‍ത്തു

Friday 9 June 2017 9:51 pm IST

  കുമളി : ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ഥാപനത്തില്‍ കയറി മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. വീക്ഷണം കുമളി ലേഖകന്‍ സനൂപ് പുതുപ്പറമ്പിലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ കുമളി ഒന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന വീക്ഷണം ഓഫീസില്‍ എത്തിയ അക്രമികള്‍ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചു. ജീവനക്കാരിയെ അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ സനൂപ് കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ശേഷം പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.