എല്ലാവര്‍ക്കും ഉപയോഗിക്കാം : മെട്രോ ടോയ്‌ലറ്റ്

Friday 9 June 2017 10:06 pm IST

കൊച്ചി: യാത്രയ്ക്കിടയില്‍ മൂത്ര ശങ്കയുണ്ടായാല്‍ സ്ത്രീകള്‍ പിടിച്ചടക്കി വീട്ടിലെത്തും. കാരണം, അവര്‍ക്ക് സുരക്ഷിതമായി മൂത്ര ശങ്ക തീര്‍ക്കാന്‍ നഗരത്തില്‍ വൃത്തിയുള്ള ഒരിടവുമില്ലായിരുന്നു. മെട്രോ വന്നതിനാല്‍ ഇനി മൂത്രശങ്കയെക്കുറിച്ചോര്‍ത്ത് ആരും പേടിക്കേണ്ട. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും സൗജന്യമായി ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള സൗകര്യം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഒരുക്കിയിട്ടുണ്ട്. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല, പുറത്തുനിന്നുള്ള ആര്‍ക്കുവേണമെങ്കിലും ടോയ്‌ലറ്റ് ഉപയോഗിക്കാം. പക്ഷേ, വൃത്തിയായി സൂക്ഷിക്കണമെന്ന് മാത്രം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും ടോയ്‌ലറ്റുകള്‍ സജ്ജമായിക്കഴിഞ്ഞു. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി എന്നിവിടങ്ങളിലെ ടോയ്‌ലറ്റുകളാണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുക. എന്നാല്‍, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളില്‍ മെട്രോ യാത്രക്കാര്‍ക്ക് മാത്രമേ ടോയ്‌ലറ്റ് ഉപയോഗിക്കാനാവൂ. ഇവിടങ്ങളില്‍ ടിക്കറ്റ് എടുത്ത് കയറുന്നിടത്താണ് ടോയ്‌ലറ്റ്. മറ്റിടങ്ങളില്‍ ടിക്കറ്റ് കൗണ്ടറിന് മുമ്പേയാണ് ടോയ്‌ലറ്റ്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്കെല്ലാം ഉപയോഗിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.