കൊച്ചി: മെട്രോയുടെ വാതിലുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും സംഗീതം കേള്‍ക്കാം. ചെണ്ടയും ഇലത്താളവും ഇടയ്ക്കയും ഒത്തുചേര്‍ന്നതാണ് പാട്ട്.
വാതില്‍ തുറക്കുമ്പോഴുള്ള സംഗീതമല്ല അടയ്ക്കുമ്പോള്‍.
വ്യത്യസ്തമായ സംഗീതം നല്കി മെട്രോയ്ക്കായി ജിംഗിള്‍ തയ്യാറാക്കിയത് സംഗീത സംവിധായകന് ബിജി ബാലാണ്. വാതിലുകള്‍ അടയ്ക്കാന്‍ പോകുന്നതും തുറക്കാന്‍ പോകുന്നതും യാത്രക്കാര്‍ക്ക് മനസിലാക്കാനാണ് മെട്രോയിലെ ഈ സംവിധാനം. അതുവഴി യാത്രക്കാരുടെ സുരക്ഷ ഒന്നുകൂടി ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റുമെട്രോകളിലൊന്നുമില്ലാത്ത ഒട്ടേറെ പുതുമകളാണ് കൊച്ചി മെട്രോയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: