എംഎല്‍എ ഫണ്ട്‌: മഞ്ചേശ്വരം കാസര്‍കോട്‌ മണ്ഡലങ്ങളില്‍ വിനിയോഗിച്ചില്ല

Wednesday 11 July 2012 11:31 pm IST

കാഞ്ഞങ്ങാട്‌: സം സ്ഥാനത്തെ പിന്നോക്ക പ്രദേശമെന്നു മുവിളി കൂട്ടുന്ന കാസര്‍കോട്‌, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞവര്‍ഷം എം എല്‍ എ ഫണ്ടില്‍ നിന്ന്‌ ഒരു പൈസപോലും ചെലവഴിച്ചില്ല. പത്തനം തിട്ട സ്വദേശി സി.റഷീദ്‌ വിവരാവകാശ നിയമമനുസരിച്ചു സംസ്ഥാന പബ്ളിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ നല്‍കിയ അപേക്ഷക്കുളള മറുപടിയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ വര്‍ഷം വരെ ഓരോ നിയമസഭാമണ്ഡലത്തിനും 75 ലക്ഷം രൂപയാണ്‌ ഒരു വര്‍ഷത്തേക്ക്‌ എം എല്‍ എ ഫണ്ടായി അനുവദിച്ചിരിക്കുന്നത്‌. ഇക്കൊല്ലം മുതല്‍ അത്‌ ഒരു കോടി രൂപ വീതമാക്കി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മഞ്ചേശ്വരം, കാസര്‍കോട്‌ മണ്ഡലങ്ങളിലെ വികസന ഫണ്ട്‌ വിനിയോഗിക്കുന്നതില്‍ മണ്ഡലം പ്രതിനിധികള്‍ വീഴ്ച വരുത്തിയപ്പോള്‍ ജില്ലയിലെ മറ്റു മണ്ഡലങ്ങളായ ഉദുമയില്‍ ഇക്കാലയളവില്‍ 38ലക്ഷം രൂപയും കാഞ്ഞങ്ങാട്ട്‌ 2൦ ലക്ഷം രൂപയും തൃക്കരിപ്പൂരില്‍ 17 ലക്ഷം രൂപയും എം എല്‍ എ മാര്‍ ചിലവഴിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.