അക്കരെ സന്നിധാനത്ത് ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു

Friday 9 June 2017 11:04 pm IST

കേളകം: അക്കരെ കൊട്ടിയൂരില്‍ മണിത്തറയ്ക്ക് മുകളില്‍ ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് ആരംഭിച്ച ശ്രീകോവില്‍ നിര്‍മ്മാണം തിരുവോണം നാളില്‍ പന്തീരടിക്കു മുമ്പായി പണി പൂര്‍ത്തിയാകും. ഈറ്റ, ഞെട്ടിപ്പനയോല എന്നിവയുപയോഗിച്ചാണ് നിര്‍മ്മാണം. ഇവ മാത്രമെ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഉത്സവാവസാനം ചിത്രനാളില്‍ ശ്രീകോവില്‍ ഒന്നാകെ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയില്‍ നിക്ഷേപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.