ഗവണ്‍മെന്റ് സ്‌കൂളുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില

Friday 9 June 2017 11:03 pm IST

പയ്യാവൂര്‍: ഗവണ്‍മെന്റ് സ്‌കൂളുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയാണ് നിയമവിരുദ്ധമായി 10 ന് പഴയങ്ങാടി ബിആര്‍സി(പഴയങ്ങാടി ഗവ.സ്‌കൂളില്‍) രാഷ്ട്രീയ പരിപാടി നടത്തുന്നത്. പൊതു വിദ്യാലയങ്ങള്‍ (ഗവ.എയ്ഡഡ്) വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ രാഷ്ടീയപരവും മറ്റുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവും ഉണ്ട്. ഇതിന് വിലകല്‍പ്പിക്കാതെയാണ് ഇവിടെ പരിപാടി നടത്തുന്നത്. ഉത്തരവാദിത്തപ്പെട്ട എ ഇ.ഒ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ നിയമം ലംഘിക്കുകയാണെന്നാണ് സംഘടനയുടെ നോട്ടീസ് കണ്ടാല്‍ തന്നെ വ്യക്തമാണ്. നേതാക്കളായ മനോജും പവിത്രന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. ഹൈക്കോടതിയെ നോക്കുകുത്തിയാക്കി സിപിഎം അനുകൂല സംഘടന നടത്തുന്ന നിയമ ലംഘനത്തിന് കൂട്ട് നില്‍ക്കുന്നവര്‍ക്കെതിരെ നടപടി കൈകൊള്ളണമെന്ന് ഹിന്ദു വിചാരസത്രം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എം.ഫല്‍ഗുനന്‍ അധ്യക്ഷനായിരുന്നു. കെ.വി.പ്രദീപ്, വി.എന്‍.രവി, എ.വി.അഭിലാഷ്, ഗിരീഷ് കൂവേരി, കെ.പ്രതാപചന്ദ്രന്‍, മണി ശ്രീകണ്ഠപുരം എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.