മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ഭിന്നത രൂക്ഷം

Friday 9 June 2017 11:43 pm IST

പേരാമ്പ്ര: പേരാമ്പ്രയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ രണ്ടു പാനലായി മത്സരിക്കുകയും നേരത്തെയുള്ള ഭാരവാഹികളും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെട്ട പാനല്‍ പരാജയപ്പെടുകയും ചെയ്തു. ഇതിനു ശേഷം പരാജയപ്പെട്ട പാനലില്‍ പെട്ടവര്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെയാണ് കമ്മറ്റി സഹഭാരവാഹികളെ നിശ്ചയിച്ചത്. ഇതോടെയാണ് ഒരു പറ്റം കച്ചവടക്കാര്‍ സമാന്തര പ്രവര്‍ത്തനവുമായി രംഗത്ത് വരുന്നത്. ഇവരുടെ ആദ്യ ഘട്ട കൂടി ചേരല്‍ നടന്നു കഴിഞ്ഞു. വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനാണ് ഇവരുടെ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.