കോഴിക്കോട്: ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപി, ഹിന്ദുഐക്യവേദി സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍, ഇന്ന് കോഴിക്കോട്ടു നടക്കുന്ന പരീക്ഷകളെ ഹര്‍ത്താല്‍ പ്രതികൂലമായി ബാധിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്രാ സംഘങ്ങളെയും, പാല്,പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളെ തടയരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: