സൂര്യനോളം വരും ഈ ഗ്രഹത്തിന്റെ ചൂട്!

Saturday 10 June 2017 3:05 pm IST

KELT-9b ചിത്രകാരന്റെ ഭാവനയില്‍

വാഷിങ്ടണ്‍: ഭൂമിയില്‍ നിന്നും 650 പ്രകാശവര്‍ഷം അകലെ പ്രപഞ്ചത്തിലെ ഏറ്റവും ചൂടുകൂടിയ ഗ്രഹം കണ്ടെത്തി. വ്യാഴത്തിന് സമാന വലിപ്പമുളള ഈ ഗ്രഹഭീമന് വാല്‍നക്ഷത്രത്തിനെപ്പോലെ തിളങ്ങുന്ന വാലുമുണ്ട്.

KELT-9b എന്നു പേരിട്ടിട്ടുളള ഈ ഗ്രഹത്തില്‍ പകല്‍ സമയത്തെ താപനില 4,326 ഡിഗ്രിസെല്‍ഷ്യസ് ആണ്. പ്രപഞ്ചത്തിലെ മറ്റു നക്ഷത്രങ്ങളേക്കാളും ചൂടുകൂടിയ ഈ ഗ്രഹഭീമന് സൂര്യന്റെ താപനിലയുമായി നേരിയ വ്യത്യാസം മാത്രമേയുളളു- 926 ഡിഗ്രി സെല്‍ഷ്യസ്.

മാരകമായ അള്‍ട്രാവയലറ്റ് വികിരിണം പുറപ്പെടുവിക്കുന്നതു കൊണ്ട് അഭൗമമായ തിളക്കമുണ്ടെന്നതും ഈ ഗ്രഹത്തിന്റെ  പ്രത്യേകതയാണ്.

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.