ഭീകരവാദിന്യൂദല്ഹി: നാഗാ ഭീകരവാദി സംഘടനയായ എന്‍ എസ് സി എന്‍ – കെയുടെ നേതാവ് എസ് എസ് ഖപ്ലാംഗ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മ്യാന്മറിലെ കച്ചിന് സ്റ്റേറ്റിലായിരുന്നു മരണം. സുരക്ഷ സേനയ്ക്കെതിരായ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ ആളാണ് ഖപ്ലാംഗ്.
മണിപ്പൂരില്‍ 18 സൈനീകരുടെ ജീവനെടുത്ത 2015 ജൂണ്‍ 4നുണ്ടായ ആക്രമണത്തിന് പിന്നിലും ഖപ്ലാംഗ് ആയിരുന്നു. ഇതേതുടര്‍ന്ന് മ്യാന്മറിലെ അതിര്‍ത്തി പ്രദേശത്തേയ്ക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യം നിരവധി ഭീകരരെ വധിച്ചിരുന്നു.
മ്യാന്മറിലെ വഖ്താം ജില്ലയില്‍ 1940 ഏപ്രിലിലായിരുന്നു ഖപ്ലാംഗിന്റെ ജനനം. വടക്കുകിഴക്കന്‍ മേഖലയിലെ നിരോധിത നാഗാ തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് വെസ്റ്റേണ്‍ സൗത്ത് ഏഷ്യയുടെ നേതാവു കൂടിയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: