ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു

Saturday 10 June 2017 3:12 pm IST

വാഴയൂര്‍: കാരാടുള്ള ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ് അഗ്നിക്കിരയാക്കി. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഓഫീസിന്റെ ജനലിലൂടെ തീ എറിയുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. മുമ്പ് നിരവധി തവണ ഈ ഓഫീസിന് നേരെ സിപിഎം ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാരാട് ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ദിനേശന്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജീഷ് പുളിക്കല്‍, പ്രമോദ്, ഷിബു അനന്തായൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.