ബാഗദാദ്: ഇറാഖിലെ മൂസായാബില് ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 32 പേര് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കാം. തിരക്കേറിയ ചന്തയില്‍ ചാവേര്‍ ബോംബാക്രണം നടത്തുകയായിരുന്നു. മൂസായേബ് നഗരത്തിന്റെ പടിഞ്ഞാറ് കര്‍ബല നഗരത്തിനടുത്തും സ്ഫോടനം ഉണ്ടായിട്ടുണ്ട്. അതില്‍ 3 പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
ഷിയാ നഗരമാണ് കര്‍ബല. മൂസായേബില് വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിയത്. ഇറാഖിന്റെ വലിയൊരു ഭാഗം കൈവശപ്പെടുത്തിയ ഐഎസില്‍ നിന്ന് ഇറാഖി സൈന്യം യുഎസ് സൈന്യത്തിന്റെ സഹായത്തോടെ അവിടങ്ങള്‍ വീണ്ടെടുത്തുവരികയാണ്.
ഐഎസിന്റെ ശക്തി കേന്ദ്രമായ മൊസൂള്‍ സൈന്യം ഏറെക്കുറെ പിടിച്ചെടുത്തു കഴിഞ്ഞു. റാഖ നഗരത്തില്‍ നിന്ന് സൈന്യം ഐഎസ് ഭീകരരെ തുരത്തിക്കഴിഞ്ഞു. പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമാണ് ചാവേറാക്രമണങ്ങളെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: